പഴയങ്ങാടി: പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡ് നവീകരണത്തിൽ അഴിമതി ആരോപിച്ച് ബിജെപി കല്യാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം. വിജിൻ എംഎൽഎയുടെ പഴയങ്ങാടി ഓഫീസിലേക്ക് മാർച്ച് നടത്തി. എരിപുരത്തു നിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനു സമീപം പോലീസ് തടഞ്ഞു. ബിജെപി ജില്ലാ നോർത്ത് വൈസ് പ്രസിഡന്റ് എ.വി. സനൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കല്യാശേരി മണ്ഡലം പ്രസിഡന്റ് പ്രകാശൻ കീച്ചേരി അധ്യക്ഷത വഹിച്ചു.